Thrissur Live

 • Kalayan Silks
ടി.സി.വി. ചാനല്‍ ലഭ്യമാവുന്നില്ലെങ്കില്‍ നിങ്ങളുടെ സെറ്റ് ടോപ് ബോക്‌സില്‍ ഓട്ടോ സര്‍ച്ച് ചെയ്യുക. പാസ്‌വേഡ് ആയി '0000' നല്‍കുക. ഇനിയും ചാനല്‍ ലഭ്യമാവുന്നില്ലെങ്കില്‍ കേബിള്‍ ഓപ്പറേറ്ററുമായി ബന്ധപ്പെടുക. | സ്വാശ്രയ കോളേജ് പ്രശ്‌നത്തില്‍ രമ്യമായി പരിഹാരം കാണണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍. ഇതിന്റെ പേരില്‍ കോണ്‍ഗ്രസ് തര്‍ക്കത്തിനില്ല. തെരുവുനായ ആക്രമണം തടയാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം. ഇതുമായി ബന്ധപ്പെട്ട് സര്‍വ്വകക്ഷിയോഗം വിളിക്കണമെന്നും സുധീരന്‍. | ഗുരുവായൂര്‍ പടിഞ്ഞാറേ നടയിലെ ഫ്‌ളാറ്റില്‍ പാചക വാതകം ചോര്‍ന്നുണ്ടായ തീപിടിത്തത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. തിരുവനന്തപുരം പൂജപ്പുര സ്വദേശി കെ.സദാശിവന്‍ നായര്‍ (80) ആണ് മരിച്ചത്. | തൃത്തല്ലൂരില്‍ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ സാമൂഹിക വിരുദ്ധര്‍ തീവെച്ചു നശിപ്പിച്ചു. മുളുബസാര്‍ സ്വദേശി ഇയ്യാനി ഞായക്കാട്ട് സജിന്റെ ഓട്ടോറിക്ഷയാണ് തീവെച്ച് നശിപ്പിച്ചത്. | അനധികൃത മദ്യവില്‍പനക്കിടെ മങ്ങാട് മല്ലന്‍തറയില്‍നിന്ന് വൃദ്ധനെ വടക്കാഞ്ചേരി പോലീസ് പിടികൂടി.ചിറ്റണ്ട സ്വദേശി ബോംബെ അയ്യപ്പന്‍ ആണ് പിടിയിലായത്. ഇയാളില്‍നിന്ന് 2 ലിറ്റര്‍ മദ്യവും 450 രൂപയും പോലീസ് പിടിച്ചെടുത്തു. |
സ്വാശ്രയ കോളേജ് പ്രവേശനം സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്ക് രമ്യമായ പരിഹാരം കാണണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍.
Published on Friday 26th of August 2016 05:23:33 PM
തൃശൂര്‍ രാമനിലയത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിന്റെ പേരില്‍ കോണ്‍ഗ്രസ് തര്‍ക്കത്തിനില്ല. കുട്ടികളുടെ ഭാവി പ്രധാനമായും മുന്‍കൂട്ടി കാണണമെന്നും സുധീരന്‍ പറഞ്ഞു. തെരുവുനായ ആക്രമണം തടയാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് പിന്തുണ നല്‍കും. തെരുവ് നായ വിഷയത്തില്‍ നിയമപരമായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി സര്‍വ്വകക്ഷിയോഗം വിളിക്കണം. തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്നവര്‍ക്ക് അടിയന്തിര ചികില്‍സ സഹായം നല്‍കണം. മനുഷ്യന് നിയമപരമായ പരിരക്ഷ കിട്ടണമെന്നും നിയമത്തിന്റെ പേരില്‍ പരിരക്ഷ ലഭ്യമാകാതിരിക്കുന്നത് നിയമ വിരുദ്ധമാണെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി.
 • Created by Heavens Web Solutions
      
 • മാള പൊയ്യയില്‍ തെരുവു നായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റ് തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികളെ കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ സന്ദര്‍ശിച്ചു.
 • അനുഭവത്തില്‍ നിന്നു പാഠം ഉള്‍ക്കൊള്ളുവാന്‍ വേണ്ടിയായിരിക്കാം താന്‍ രണ്ടുവട്ടം കാന്‍സര്‍ രോഗ ബാധിതനായതെന്ന് ഇന്നസെന്റ് എം.പി. അഭിപ്രായപ്പെട്ടു.
 • യു.ഡി.എഫിന്റെ തൊഴില്‍ മന്ത്രിയുടെ കാലത്തുണ്ടായ തൊഴിലാളി ദ്രോഹ നടപടികള്‍ പരിഹരിക്കാന്‍ നിലവിലെ തൊഴില്‍ വകുപ്പു മന്ത്രി അടിയന്തരിമായി ഇടപെടണമെന്ന് ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടു.
 • ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവമായ റൗഫ് ചേറ്റുവയ്ക്ക് മദര്‍ തെരേസയുടെ ജന്മദിനത്തില്‍ വലപ്പാട് ജി.ഡി.എം.എല്‍.പി. സ്‌കൂളിന്റെ ആദരം.
 • പ്രൊഫ.ജോസഫ് മുണ്ടശേരി സ്മാരക സഹകരണ പരിശീലന കേന്ദ്രത്തിലെ ജെ.ഡി.സി. ബാച്ച് പ്ലാനിങ്ങ് ഫോറത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍ നിര്‍വ്വഹിച്ചു.
 • കേരള സാംബവര്‍ സൊസൈറ്റി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിലുള്ള പാക്കനാര്‍ അവാര്‍ഡ് ദാനം ഞായറാഴ്ച ലയണ്‍സ് ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
 • സഹകരണ ബാങ്ക് വഴി വിവിധ ക്ഷേമ പെന്‍ഷനുകള്‍ നല്‍കുന്നതിന്റെ കടങ്ങോട് പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു.
 • ചേര്‍പ്പ് ആര്‍ദ്രം പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ യൂണിറ്റ് ഓഫീസ് കെട്ടിടത്തിന്റ ഉദ്ഘാടനം ഞായറാഴ്ച നടക്കുമെന്ന് സംഘാടകര്‍ തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
 • തിരുവില്വമാല ശ്രീവില്വാദ്രിനാഥ ക്ഷേത്രത്തില്‍ പുത്തരി നിവേദ്യം നടത്തി.
 • അഖിലകരള എഴുത്തച്ഛന്‍ സമജം പ്രതിഭാ സംഗമവും പുരസ്‌കാര വിതരണവും ഞായറാഴ്ച നടക്കുമെന്ന് സംഘടാകര്‍ തൃശൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
 • Read more...    
  • Tcv Live Tv
  • Tcv Live Tv
  • Tcv Live Tv
   Heavens Web Solutions