Thrissur Live

സി.പി.എം പ്രവര്‍ത്തകന്റെ മീശ ബലമായി വടിച്ച സംഭവം : പരാതിക്കാരന്‍ കോടതിയില്‍ കൂറുമാറി. കൊടുങ്ങല്ലൂര്‍ ലോകമലേശ്വരം സ്വദേശിയായ കണ്ണനാണ് തനിക്ക് പരാതിയില്ലെന്ന് കോടതിയെ ബോധിപ്പിച്ചത്. കേസില്‍ അറസ്റ്റിലായ 4 ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. | കല്ലേറ്റുംകര ആളൂര്‍ പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കാത്തത് സംബന്ധിച്ച് ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. മുന്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്. ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കാന്‍ സര്‍ക്കാരിനോട് കോടതി. | 22 കോടിയുടെ നിക്ഷേപ തട്ടിപ്പ്: തൃശൂര്‍ പി.എസ്.എന്‍. മോട്ടോഴ്‌സില്‍ പോലീസ് റെയ്ഡ് നടത്തി. | പട്ടാമ്പി മുതുതലയില്‍ തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റ 20 പേരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. | സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മൈം മത്സരത്തില്‍ മണ്ണുത്തി ഡോണ്‍ബോസ്‌കോ സ്‌കൂളിന് തുടര്‍ച്ചയായ 2-ാം വര്‍ഷവും ഒന്നാംസ്ഥാനം. ജില്ലയില്‍ നിന്നും അപ്പീല്‍ കരസ്ഥമാക്കി മത്സരിച്ചാണിവര്‍ ഒന്നാം സ്ഥാനം നേടിയത്. |
About us
ഒരു ചിങ്ങപ്പിറവി ദിനത്തിലാണ് തൃശൂര്‍ ടെലിവിഷന്‍ ആരംഭിച്ചത്. 2003 ആഗസ്റ്റ് 17ന്. ആ തുടക്കം ജനഹൃദയങ്ങളിലേക്കായിരുന്നു. ഇന്ന് ടി.സി.വി ചാനല്‍ ജില്ലയുടെ സ്വന്തം ചാനലാണ്. തൃശൂരിന്റെ അഭിമാനം. ടി.സി.വി വാര്‍ത്തയും പ്രോഗ്രാമുകളും നെഞ്ചേറ്റിയ ലക്ഷക്കണക്കിന് പ്രേക്ഷകരാണ് തൃശൂര്‍ ടെലിവിഷന്റെ കരുത്ത്. ജില്ലയുടെ ഓരോ സ്പന്ദനവും ഒപ്പിയെടുക്കുന്ന സമഗ്രമായ തത്സമയ വാര്‍ത്താ ബുള്ളറ്റിനുകള്‍, ഫ്‌ളാഷുകള്‍, ബ്രേക്കിംഗ് ന്യൂസുകള്‍, വാര്‍ത്താധിഷ്ഠിത പരിപാടികള്‍, വിനോദ പരിപാടികള്‍... ഒപ്പം പ്രധാന സംഭവങ്ങള്‍ തല്‍സമയം പ്രേക്ഷകരിലെത്തിക്കുന്ന മികവ്. എന്തിനും ഏതിനും ജില്ല ടി.സി.വിയെ ഉറ്റുനോക്കുന്നത് ഇതിനാലാണ്. ടി.സി.വി ഒരു വിശ്വാസമാണ് സദാസമയവും തങ്ങള്‍ക്കൊപ്പമുണ്ടെന്ന ജനവിശ്വാസം. ഈ മുന്നേറ്റത്തില്‍ സര്‍ക്കാരിന്റെതുള്‍പ്പെടെയുള്ള നിരവധി പുരസ്‌കാരങ്ങളും ലഭിച്ചു.സംസ്ഥാന സ്‌കൂള്‍ കലോത്സവത്തി‌ന്റെ മികച്ച കവറേജിന് സര്‍ക്കാരിന്റെ പുരസ്‌കാരം തുടര്‍ച്ചയായി 3 തവണ ലഭിച്ചത് ഉദാഹരണം മാത്രം. വാര്‍ത്തകളില്‍ പൗരന്മാരേയും പങ്കാളിയാക്കുന്ന 'തേഡ് ഐ' പ്രോഗ്രാമില്‍ നിരവധി പേര്‍ അസമത്വവും അനീതിയും സാമൂഹിക പ്രശ്‌നങ്ങളും ചൂണ്ടിക്കാണിക്കുന്നു. ജില്ലയ്ക്കകത്ത് മാത്രമല്ല, ഓണ്‍ലൈനിലൂടെ ലോകമെമ്പാടും ടി.സി.വിയെ ഉറ്റുനോക്കുന്നവരെ ഞങ്ങള്‍ വിലമതിയ്ക്കുന്നു. തൃശൂര്‍ പൂരം ഏറ്റവും മികവോടെ മുഴുവന്‍ ദൃശ്യങ്ങളും സംപ്രേഷണം ചെയ്യുമ്പോള്‍ ഓണ്‍ലൈനിലൂടെ ടി.സി.വി. കാണുന്നത് ലക്ഷക്കണക്കിന് പേരാണ്. ടി.സി.വി.യോടുള്ള പ്രേക്ഷക വിശ്വാസവും പ്രതീക്ഷയുമാണ് ഞങ്ങളുടെ കരുത്ത്. നന്ദിയോടെ സ്‌നേഹത്തോടെ മുന്നോട്ട് നയിക്കുന്ന കരുത്ത്...
 Heavens Web Solutions