Thrissur Live

ഉത്സവാഘോഷങ്ങളുടെ നടത്തിപ്പിന് സംസ്ഥാന സര്‍ക്കാര്‍ തടസം നില്‍ക്കുന്നുവെന്ന പ്രചാരണം രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണെന്ന് കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു.
Published on Friday 24th of February 2017 07:10:44 PM
തൃശൂര്‍ രാമനിലയത്തില്‍ സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാന സര്‍ക്കാര്‍ ഉത്സവങ്ങളും ആചാരാനുഷ്ഠാനങ്ങളും തടസമില്ലാതെ നടത്തണമെന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഇതിന് വിഘാതമായി നില്‍ക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ അടുത്തയിടെ പുറപ്പെടുവിച്ച ചില ഉത്തരവുകളാണ്. ഇതിന് മറുപടി പറയേണ്ടത് ബി.ജെ.പി.യാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റക്കാരാക്കുന്നവിധം വര്‍ഗീയ ചേരിത്തിരിവ് സൃഷ്ടിക്കാനായുള്ള ശ്രമം ചില കേന്ദ്രങ്ങളില്‍ നിന്നുണ്ടാകുന്നുണ്ടെന്നും സുനില്‍കുമാര്‍ പറഞ്ഞു. താനടക്കമുള്ള മന്ത്രിമാരുടെ വീടിനുമുന്നില്‍ ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി നടത്തുന്ന സമരത്തെ സ്വാഗതം ചെയ്യുന്നുവെന്നും സമരം ഉദ്ഘാടനം ചെയ്യാന്‍ താന്‍ തയ്യാറാണെന്നും സുനില്‍കുമാര്‍ പറഞ്ഞു.
    
      
 • കടങ്ങോട് മണ്ടംപറമ്പ് സ്വദേശി കോഴിക്കാട്ടില്‍ വിജയന്‍ മകന്‍ 26 വയസുള്ള വൈശാഖിനെ രാജസ്ഥാനിലെ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
 • എറണാകുളം ഇടപ്പിള്ളിയിലുണ്ടായ ബൈക്ക് അപകടത്തില്‍ കൊരട്ടി വാളൂര്‍ സ്വദേശിയായ യുവാവ് മരിച്ചു.
 • നീന്തല്‍ കുളത്തില്‍ അരങ്ങേറിയ പൂള്‍ പ്ലേയും, കാര്‍ഷെഡില്‍ അരങ്ങേറിയ ആക്ടിംഗ് ബഗുമടക്കമുള്ള വേറിട്ട നാടക പരീക്ഷണങ്ങളുമായി ഇറ്റ്‌ഫോക്ക് അന്താരാഷ്ട്ര നാടകമേളയുടെ അഞ്ചാം ദിവസം സമ്പന്നമായി.
 • തൃശൂര്‍ പൂരം നിലവിലുള്ള രീതിയിലും മറ്റ് പൂരങ്ങള്‍ ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ എല്‍.ഡി.എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി തീരുമാനം അനുസരിച്ചും നടത്തണമെന്നുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് അനില്‍ അക്കര എം.എല്‍.എ പ്രസ്താവനയില്‍ പറഞ്ഞു.
 • ശിവരാത്രിയോടനുബന്ധിച്ച് ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ വടക്കുന്നനാഥക്ഷേത്രത്തിലെ ശ്രീമൂല സ്ഥാനത്ത് മഹാപരിക്രമ പ്രദക്ഷിണം നടത്തി.
 • ഏങ്ങണ്ടിയൂര്‍ തിരുമംഗലം ശ്രീ മഹാവിഷ്ണു ശിവക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവം ഭക്തിനിര്‍ഭരമായി.
 • കോലഴി എക്‌സൈസ് സംഘം പൊങ്ങണംകാട് കമ്പനിപ്പടി - തളിയമ്പാടം മേഖലയില്‍ നടത്തിയ പരിശോധനയില്‍ 200 ലിറ്റര്‍ വാഷ് പിടിച്ചെടുത്തു.
 • സംസ്ഥാന സര്‍ക്കാര്‍ റേഷന്‍ വിതരണം അട്ടിമറിച്ചെന്നാരോപിച്ച് ബി.ജെ.പി പെരിഞ്ഞനം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 24 മണിക്കൂര്‍ പട്ടിണി സമരം ആരംഭിച്ചു.
 • ആളൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളില്‍ ഹൈസ്‌കൂള്‍ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പഞ്ചായത്തിന്റെ പട്ടികജാതി വികസന ഫണ്ടില്‍ നിന്നുള്ള തുക വിനിയോഗിച്ച് സൈക്കിളുകള്‍ വിതരണം ചെയ്തു.
 • നെല്ല് മാത്രമല്ല ഇടവിളയായി മറ്റു ധാന്യങ്ങളും സൂര്യകാന്തിയും നമ്മുടെ കാലാവസ്ഥയില്‍ കോള്‍ പാടങ്ങളില്‍ വിളയുമെന്ന് തെളിയിച്ചിരിക്കുകയാണ് അന്തിക്കാട് സ്വദേശിയായ സോമന്‍.
 • Read more...    
  • Tcv Live Tv
  • Tcv Live Tv
  • Tcv Live Tv
   Heavens Web Solutions