Thrissur Live

സി.പി.എം പ്രവര്‍ത്തകന്റെ മീശ ബലമായി വടിച്ച സംഭവം : പരാതിക്കാരന്‍ കോടതിയില്‍ കൂറുമാറി. കൊടുങ്ങല്ലൂര്‍ ലോകമലേശ്വരം സ്വദേശിയായ കണ്ണനാണ് തനിക്ക് പരാതിയില്ലെന്ന് കോടതിയെ ബോധിപ്പിച്ചത്. കേസില്‍ അറസ്റ്റിലായ 4 ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. | കല്ലേറ്റുംകര ആളൂര്‍ പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കാത്തത് സംബന്ധിച്ച് ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. മുന്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്. ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കാന്‍ സര്‍ക്കാരിനോട് കോടതി. | 22 കോടിയുടെ നിക്ഷേപ തട്ടിപ്പ്: തൃശൂര്‍ പി.എസ്.എന്‍. മോട്ടോഴ്‌സില്‍ പോലീസ് റെയ്ഡ് നടത്തി. | പട്ടാമ്പി മുതുതലയില്‍ തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റ 20 പേരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. | സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മൈം മത്സരത്തില്‍ മണ്ണുത്തി ഡോണ്‍ബോസ്‌കോ സ്‌കൂളിന് തുടര്‍ച്ചയായ 2-ാം വര്‍ഷവും ഒന്നാംസ്ഥാനം. ജില്ലയില്‍ നിന്നും അപ്പീല്‍ കരസ്ഥമാക്കി മത്സരിച്ചാണിവര്‍ ഒന്നാം സ്ഥാനം നേടിയത്. |
Published on (IST)
 • 22 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് പി.എസ്.എന്‍ മോട്ടേഴ്‌സിന്റെ തൃശൂരിലെ ഓഫീസില്‍ പോലീസ് റെയഡ് നടത്തി.
 • കോടാലിയിലുള്ള മറ്റത്തൂര്‍ കമ്മ്യുണിറ്റി ഹെല്‍ത്ത് സെന്ററില്‍ ഉടനെ കിടത്തി ചികിത്സ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു.
 • കണ്ണൂരില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം അറബിക് പോസ്റ്റര്‍ രചന മത്സരത്തില്‍ ടി.എച്ച് സഹല്‍ ഹനീഫ എ -ഗ്രേഡോടെ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
 • ചേര്‍പ്പ് ചേനം ഗ്രാമത്തില്‍ കാര്‍ഷിക വിപ്ലവത്തിന് തുടക്കം കുറിച്ച് മുപ്പതു പേരടങ്ങുന്ന പുരുഷ സഹായ സംഘം നടത്തിയ നെല്‍കൃഷിക്ക് നൂറു മേനിയുടെ വിജയത്തിളക്കം.
 • കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ -സി.ഐ.ടി.യുവിനെ ഏക അംഗീകൃത സംഘടനയായി തിരഞ്ഞെടുക്കണമെന്നാവശ്യപ്പെട്ട് യൂണിയന്‍ സംസ്ഥാന സെക്രട്ടറി കെ.ടി മൊയ്തീന്‍കുട്ടി നയിക്കുന്ന മേഖല വാഹന പ്രചാരണ ജാഥക്ക് നാട്ടിക വാട്ടര്‍ അതോറിറ്റി ഓഫീസിന് മുന്‍പില്‍ സ്വീകരണം നല്കി.
 • കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എം.കോം പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ജിസ്മി ജോണിയെ വേലൂര്‍ ഗ്രാമപഞ്ചായത്ത് അനുമോദിച്ചു.
 • സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്മസ് പുതുവത്സര ബമ്പറില്‍ ഒരേ സീരീസിലും ഒരേ നമ്പറിലും 2 ലോട്ടറി ടിക്കറ്റുകള്‍.
 • പാവറട്ടി ഗ്രാമപഞ്ചായത്തില്‍ പൊതുശ്മശാനം ഉടന്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു സമുദായ ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ വ്യാഴാഴ്ച പഞ്ചായത്ത് ഓഫീസിലേക്ക് ജനകീയ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പാവറട്ടിയില്‍ അറിയിച്ചു.
 • വെങ്കിടങ്ങ് ഗ്രാമപഞ്ചായത്തില്‍ ജനകീയാസൂത്രണ പദ്ധതി പ്രകാരം കേരകര്‍ഷകര്‍ക്ക് സൗജന്യ നിരക്കില്‍ ജൈവവളം വിതരണം ചെയ്തു.
 • മേലൂര്‍ പഞ്ചായത്തിലെ അടിച്ചിലിയില്‍ സപ്ലൈകോയുടെ പുതിയ മാവേലി സ്‌റ്റോര്‍ വെള്ളിയാഴ്ച പ്രവര്‍ത്തനം ആരംഭിക്കുമെന്ന് പ്രസിഡന്റ് പി.പി.ബാബു അറിയിച്ചു.
 • Read more...    
   Heavens Web Solutions